പിന്‍സീറ്റിലും ഹെല്‍മെറ്റ്; പരിശോധന ക്യാമറയില്‍ പകര്‍ത്താന്‍ നിര്‍ദേശം

തിരുവനന്തപുരം- സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശങ്ങള്‍ നല്‍കി. വാഹനപരിശോധനകള്‍ നടത്തുമ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുത്,ലാത്തി ഒരു കാരണ വശാലും ഉപയോഗിക്കാന്‍ പാടില്ല,വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കരുത്, റോഡില്‍ കയറി കൈ കാണിക്കരുത്,    വളവിലും തിരിവിലും പരിശോധന പാടില്ല,
എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന എന്നിങ്ങനെയാണ് മറ്റു നിര്‍ദേശങ്ങള്‍.
ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ ജില്ലാ പോലീസ് മേധാവിക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും പരിശോധന നടത്തേണ്ടത് എസ്.ഐ അടക്കം നാല് പേരടങ്ങുന്ന സംഘമാണെന്നും ഡി.ജി.പി അറിയിച്ചു.

 

Latest News