Sorry, you need to enable JavaScript to visit this website.

സേവ് ദ ഡേറ്റിനെതിരായുള്ള കേരളാ പോലീസ്  പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കൊച്ചി- കാലം മാറിയതോടെ കല്യാണ ക്ഷണപത്രങ്ങളുടെ കോലവും മാറി. എ പടത്തിന്റെ പോസ്റ്റര്‍ പോലെ വരനേയും വധുവിനേയും ചിത്രീകരിച്ച പോസ്റ്ററുകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. സേവ് ദ ഡേറ്റ് എന്ന പേരിലാണ് ഇത്തരം ആഭാസ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ കുറച്ചു കാലമായി പ്രചരിക്കുന്നത്. 
സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിനെതിരായ കേരളാ പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധം. സേവ് ദ ദേറ്റ് ആയിക്കോളു...കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ടെന്നായിരുന്നു കേരളാ പോലീസ് തങ്ങളുടെ മീഡീയ സെല്ലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കീഴില്‍ കേരളാ പോലീസ്,കേരളാ പോലീസ് ചീഫ് എന്നീ ഹാഷ്ടാഗും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍ കേരളാ പോലീസിന്റെ നടപടി സദാചാര പോലീസിങ്ങാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. അടുത്തിടെ വൈറലായ ഫോട്ടോഷൂട്ടുകളാണ് പോലീസിനെ സദാചാര പോസ്റ്റിന് പ്രകോപിപ്പിചത് എന്ന് പലരും പോസ്റ്റിന് കീഴില്‍ പ്രതികരിച്ചു. കേരളത്തിലെ പോലീസിന്റെ വീഴ്ചകളും ചില ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Latest News