Sorry, you need to enable JavaScript to visit this website.

ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയെ ആശുപത്രി  ജീവനക്കാരന്‍ പീഡിപ്പിച്ചു 

ഗുരുഗ്രാം-ശസ്ത്രക്രിയക്കെത്തിയ നാല്‍പ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സുശാന്ത് ലോക്‌ലാണ് സംഭവം.ഇയാളെ പൊലീസിന് കൈമാറിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കുശേഷം ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് മയക്കം വിട്ടുണരാത്ത അവസ്ഥയിലായിരുന്നു ഇയാള്‍ ഉപദ്രവിച്ചതെന്നും സ്ത്രീ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് ഇയാള്‍.ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Latest News