Sorry, you need to enable JavaScript to visit this website.

റിയാദ് സീസൺ പരിപാടികൾ 84 ലക്ഷം പേർ സന്ദർശിച്ചു;ജനുവരി അവസാനം വരെ തുടരും

റിയാദ് - ഒന്നര മാസത്തിനിടെ റിയാദ് സീസൺ പരിപാടികൾ 84 ലക്ഷത്തിലേറെ പേർ സന്ദർശിച്ചതായി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി അറിയിച്ചു. ഒക്‌ടോബർ 11 ന് ആണ് റിയാദ് സീസൺ പരിപാടികൾ ആരംഭിച്ചത്. ജനുവരി അവസാനം വരെ ഇത് തുടരും.

സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവരെ ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിനോദ, സാംസ്‌കാരിക, സ്‌പോർട്‌സ്, കലാ പരിപാടികളും നാടകങ്ങളും ഫെസ്റ്റിവലുകളും റിയാദ് സീസൺ പരിപാടിയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. ശേഷിക്കുന്ന കാലത്ത് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി പറഞ്ഞു.

Latest News