Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചയാൾ അറസ്റ്റിൽ

ജിദ്ദ - നഗരത്തിൽ ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച സോമാലിയക്കാരനെ പട്രോൾ പോലീസ് പിടികൂടി. കൊടുവാൾ ചൂണ്ടി ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തിയ പ്രതി 1200 റിയാലാണ് തട്ടിപ്പറിച്ചത്.

ഇതേക്കുറിച്ച് ഇന്ത്യക്കാരൻ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Latest News