പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ മുത്തശ്ശി കൂട്ടുനിന്നു; പ്രതി അറസ്റ്റില്‍

കൊല്ലം-പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ െ്രെഡവറും കുട്ടിയുടെ മുത്തശ്ശിയും പോലീസ് പിടിയിലായി. മുത്തശ്ശിയുടെ അറിവോടെയാണ് ഓട്ടോ െ്രെഡവര്‍ കുട്ടിയുമായി അടുപ്പത്തിലായതെന്നും തുടര്‍ന്ന് പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ഓട്ടോ െ്രെഡവറായ ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശാണ് കുട്ടിയെ പീഡിപ്പിച്ചത്. പിതാവ് സ്ഥിരം മദ്യപാനിയായതിനാല്‍ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിന്നീട് മുത്തശ്ശി ഏറ്റെടുത്ത് കൂടെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.

പെണ്‍കുട്ടിയുടെ മുത്തശ്ശി സ്ഥിരമായി യാത്രചെയ്യാന്‍ വിളിച്ചിരുന്നത് ഗണേശിന്റെ ഓട്ടോയായിരുന്നു. ഇയാളുടെ വീട്ടില്‍വെച്ചും സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ചും മുത്തശ്ശിയുടെ വീട്ടില്‍ വെച്ചും പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ സംഭവങ്ങളും അറിയാമായിരുന്ന  മുത്തശ്ശി ഇതിന് ഒത്താശ ചെയ്തുവെന്ന് പോലീസ് പറയുന്നു. കുട്ടിക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. പോക്‌സോ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News