അസമില്‍ കൂടോത്രം കാരണം കൊല്ലപ്പെട്ടത് 107 പേര്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

ഗുവാഹത്തി- അസമില്‍ മന്ത്രവാദവും ആഭിചാരക്രിയകളും കാരണം ഒമ്പതു വര്‍ഷത്തിനിടെ 107 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍. 2011 മുതല്‍ 2016 വരെ 84 പേരും അതിനു ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെ 23 പേരും കൂടോത്രം കാരണം കൊല്ലപ്പെട്ടതായി മന്ത്രി ചന്ദ്ര മോഹന്‍ പടോവരി നിയമസഭയില്‍ അറിയിച്ചു. 2015ലെ മന്ത്രവാദ നിരോധന നിയമ പ്രകാരം ഇതു തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കര പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

ഏറ്റവും കൂടുതല്‍ മന്ത്രവാദ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത് ബോഡോലാന്‍ഡ് ഏരിയാ ഡിസ്ട്രിക്‌സ് പരിധിയില്‍ വരുന്ന കൊക്രജാര്‍, ചിരാങ്, ഉദല്‍ഗുരി ജില്ലകളിലാണ്. ഈ മൂന്ന് ജില്ലകളില്‍ മാത്രം 43 പേര്‍ മരിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ 2016 മേയ്ക്കു ശേഷം മരിച്ചവരില്‍ 12 പുരുഷന്‍മാരും 11 സ്ത്രീകളും ഉള്‍പ്പെടും.
 

Latest News