ലണ്ടന്‍- വെള്ളിയാഴ്ച ലണ്ടന്‍ ബ്രിഡ്ജില്‍ കത്തിയാക്രമണം നടത്തിയത് ജയില്‍ ശിക്ഷക്കുശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭീകരന്‍ ഉസ്മാന്‍ ഖാനാണെന്ന് പോലീസ് സ്ഥീരീകരിച്ചു. ഇയാളുടെ കൗമാര കാലം പാക്കിസ്ഥാനിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ ആശുപത്രിയിലാണ്. ആക്രമണം നടത്തിയ ഭീകരനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
28 കാരനായ ഉസ്മാന്‍ ഖാന്‍ ശരീരത്തില്‍ ഒളിപ്പിച്ച ബോംബ് വ്യാജമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. 2012ലെ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട ഉസ്മാന്‍ ഖാന്‍ 2018ലാണ് ജയില്‍ മോചിതനായത്.