Sorry, you need to enable JavaScript to visit this website.

ശതകോടീശ്വരന്‍ ബാല പീഡകനെന്നു വിളിച്ച കേസില്‍ വഴിത്തിരിവ്

എലോണ്‍ മസ്‌ക്

ലണ്ടന്‍- ബാല പീഡകനെന്ന് വിളിച്ച് ആക്ഷേപിച്ച ടെസ്‌ല ഉടമയും ശതകോടീശ്വരനുമായ എലോണ്‍ മസ്‌കില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടതില്ലെന്ന് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധന്‍ വെര്‍ണോണ്‍ അണ്‍സ്‌വര്‍ത്ത് തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 ആണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിനു നേതൃത്വം നല്‍കിയ  വിദഗ്ധനാണ് വെര്‍ണോണ്‍.

രക്ഷാപ്രവര്‍ത്തിനത്തിനു തന്റെ സ്‌പേസ് എക്‌സ് റോക്കറ്റ് കമ്പനി നിര്‍മിച്ച മിനി അന്തര്‍വാഹിനി ഉപയോഗിക്കണമെന്ന നിര്‍ദേശം തള്ളിയതിനു പിന്നാലെയാണ് എലോണ്‍ മസക് ബ്രീട്ടിഷ് ഡൈവറെ പെഡോ ഗൈ എന്ന് ആക്ഷേപിച്ച് ട്വീറ്റ് ചെയ്തിരുന്നത്.

അപകീര്‍ത്തി കേസില്‍ എലോണ്‍ മസ്‌ക് ഡിസംബര്‍ മൂന്നിന് വിചാരണ നേരിടാനിരിക്കെയാണ് കേസില്‍ വഴിത്തിരിവ്. ബാല പീഡകനെന്ന് വിളിച്ചതിന് എലോണ്‍ മസ്‌ക് ക്ഷമ ചോദിച്ചിരുന്നുവെങ്കിലും വെര്‍ണോണ്‍ നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

 

Latest News