ട്രെയിനിലെ കോച്ചിന് തീയിട്ടയാള്‍ അറസ്റ്റില്‍ 

ഹരിദ്വാര്‍- ഋഷികേശ്-ദല്‍ഹി പാസഞ്ചര്‍ ട്രെയിനിലെ കോച്ചിന് തീയിട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തതാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞു. തനിക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചില്ല, അതിനാലാണ് ട്രെയിനിന്റെ കോച്ചിന് തീയിട്ടത്. മാത്രമല്ല ട്രെയിനിലെ സീറ്റുകള്‍ വലിച്ച് കീറുകയും ചെയ്തു. ഇതായിരുന്നു പ്രതിയുടെ മൊഴി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Latest News