പ്രകൃതി വിരുദ്ധ പീഡനം: പ്രതിക്ക് പത്തു  വർഷം കഠിന തടവ്

മഞ്ചേരി- പതിനൊന്നുകാരനായ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഇതര സംസ്ഥാന തൊഴിലാളിക്ക് മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി പത്തു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് കന്യാകുമാരി ആലച്ചോല കളിയിൽ നെട്ട വീട്ടിൽ ഷാജി എന്ന സജി (39) യെയാണ് ജഡ്ജി എ.വി.നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2016 ജൂൺ എട്ടിനും തുടർന്ന് ഡിസംബർ 31 വരെ പലതവണയും ചോക്കാട് വാളക്കുളംപൊട്ടി എസ്റ്റേറ്റ് റോഡിലെ വാടക വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കാളികാവ് പോലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി.ജമാൽ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി.
 

Latest News