മഞ്ചേരി- ഇരുപത്തിമൂന്നുകാരനായ കാമുകനോടൊപ്പം ഒളിച്ചോടിയ മുപ്പത്തിനാലുകാരിയായ വീട്ടമ്മയെ പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മൂന്നു കുട്ടികളുടെ മാതാവായ കുടുംബിനി മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. വിദേശത്തുള്ള ഭർത്താവ് വ്യാഴാഴ്ച വൈകീട്ട് നാട്ടിലെത്തുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുള്ള വീട്ടമ്മയുടെ ഒളിച്ചോട്ടം. മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ കമിതാക്കളെ ദൽഹിയിൽ വെച്ച് കണ്ടെത്തി. ഇന്ന് വിമാന മാർഗം ഇവരെ നാട്ടിലെത്തിക്കും.