പ്രണയലേഖനമെഴുതിയ മൂന്നാം ക്ലാസുകാരന്റെ  കയ്യും കാലും ബെഞ്ചില്‍ കെട്ടിയിട്ടു 

അനന്തപുര്‍-വിദ്യാര്‍ത്ഥികളുടെ കയ്യും കാലും കെട്ടിയിട്ട അധ്യാപകരുടെ നടപടി വിവാദത്തില്‍. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കദിരി ടൗണിലുള്ള സ്‌കൂളിലാണ് സംഭവം. പ്രണയലേഖനം എഴുതിയതിനാണ് മൂന്നാം ക്ലാസുകാരനെ കെട്ടിയിട്ടത്. സഹപാഠിയുടെ വസ്തു എടുത്തതിനാണ് സമാനരീതിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയും ബെഞ്ചില്‍ കെട്ടിയിട്ടത്. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചതെന്നാണ് ആരോപണം. തന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് വ്യക്തമാക്കിയത്. എന്നാല്‍ ഇത് നിഷേധിച്ച പ്രധാനാധ്യാപിക കുട്ടികളുടെ രക്ഷിതാക്കളിലൊരാളാണ് ഇവരെ ബെഞ്ചില്‍ കെട്ടിയിട്ടതെന്ന് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തി.

Latest News