Sorry, you need to enable JavaScript to visit this website.

വോട്ടിംഗ് യന്ത്രത്തില്‍ എന്തും ചെയ്യാന്‍ പറ്റുമെന്ന് ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സംശയം പ്രകടിപ്പിച്ച് ബി.ജെ.പി നേതാവ്.

വോട്ടിംഗ് യന്ത്രത്തില്‍ എന്തും സാധ്യമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. വോട്ടെണ്ണലില്‍ ഭരണകക്ഷി കൃത്രിമം കാണിച്ചുവെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ എല്ലാ ഭരണ സംവിധാനങ്ങളും പരസ്യമായി സഹായിച്ചുവെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കും. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ടി.എ.സി എന്തും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.

 

Latest News