കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസം 12 ന് ഉച്ചക്ക് 2.30ന് ദൽഹിയിൽ വ്യോമയാന മന്ത്രാലയത്തിൽ യോഗം ചേരും. സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയുമായി എം.കെ. രാഘവൻ എം.പി നടത്തിയ സന്ദർശനത്തിലാണ് യോഗം തീരുമാനിച്ചത്. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൾ വഹാബ്, സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി അംഗ്ഷുമാലി രസ്തഗി, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺ കുമാർ ഐ.എ.എസ്, എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു, വിമാനകമ്പനി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.