കള്ളനോട്ടുമായി യുവമോര്‍ച്ച നേതാവ് പിടിയിലായത് മൂന്നാംതവണ

അന്തിക്കാട്- അമ്പത്തിനാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നാമതും യുവമോര്‍ച്ച മുന്‍ നേതാവ് പിടിയില്‍. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി വീട്ടില്‍ രാഗേഷിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുള്ള 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെയാണ് അറസ്റ്റ്.

സഹായികളായ രണ്ടുപേരെയും കാരമുക്കില്‍ അന്തിക്കാട് എസ്.ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടി. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കൂടി പിടികൂടിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാഗേഷിന് പിടിവീഴുന്നത്. നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് കേസടക്കം രണ്ട് കേസുകളില്‍ രാഗേഷ് പ്രതിയാണ്. എന്‍.ഐ.എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാദ പ്രവര്‍ത്തനമാണ്. എന്നാല്‍ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് മൂന്ന് തവണ പോലിസ് പിടിയിലായെങ്കിലും യുവമോര്‍ച്ച മുന്‍ നേതാവിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

 

Latest News