ഫഌറ്റിന് മുകളില്‍ നിന്നും നഗ്‌നയായി താഴേക്ക്;  മോഡലിന്റെ മരണം കൊലപാതകമെന്ന് പോലീസ്

ക്വാലലംപുര്‍-ക്വാലാലംപുരിലെ ഫഌറ്റിന് മുകളില്‍ നിന്നും നഗ്‌നയായി താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതകമെന്ന് മലേഷ്യന്‍ പോലീസ്. ഡച്ച് മോഡലായ ഇവാന സ്മിത്ത് എന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. മോഡലിനെ ലഹരിക്കടിമകളായ ദമ്പതികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് മലേഷ്യന്‍ പൊലീസ് പറഞ്ഞു. 2017 ഡിസംബറില്‍ ഫഌറ്റിന്റെ 20 ാം നിലയില്‍ നിന്നും താഴെക്ക് വീണ് സ്മിത്ത് കൊല്ലപ്പെട്ടത്. മുകളില്‍ നിന്നും വീണ ഇവാന അപ്പാര്‍ട്‌മെന്റിന്റെ ആറാമത്തെ നിലയിലേക്ക് പതിക്കുകയായിരുന്നു.
അപകട മരണമെന്ന നിലയിലായിരുന്നു പോലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ ഇവാനയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന പൊലീസ് നിഗമനത്തെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതോടെ പുനരന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. ഇവാന താഴേക്ക് വീഴുന്നതിന് മുമ്പ് ബലപ്രയോഗം ഉണ്ടായതിന് തെളിവുകള്‍ ഉണ്ടായിരുന്നെന്ന് പോലീസ്  പിന്നീട് കണ്ടെത്തി. ഇവാന ബലാത്സംഗത്തിനിരയായതായി തെളിഞ്ഞതോടെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
യുഎസ് പൗരനായ സ്മിത്തും (18) കസഖ്സ്ഥാന്‍കാരിയായ ഭാര്യയും ചേര്‍ന്ന് ഇവാനയെ ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതികള്‍ അമിതമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും മലേഷ്യന്‍ പോലീസ്  വ്യക്തമാക്കി. കേസിലുള്‍പ്പെട്ട ദമ്പതികള്‍ രാജ്യം വിട്ടതായാണ് സൂചന.

Latest News