ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റു; മൂന്ന് പാര്‍ട്ടികളില്‍ നിന്ന് ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

മുംബൈ- ശിവ സേനാ തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ദാദറിലെ ശിവാജി പാര്‍ക്ക് മൈതാനത്ത് നടന്ന വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങളില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചെറുകക്ഷികള്‍ കൂടി ഉള്‍പ്പെട്ട മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ മൂന്ന് പാര്‍ട്ടികളില്‍ നിന്ന് രണ്ടു പേര്‍ വീതം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 
ശിവ സേനാ നേതാക്കളായ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് രാജാറാം, എന്‍സിപി നേതാക്കളായ ജയന്ത് പാട്ടീല്‍, ചഗന്‍ ഭുജ്ബല്‍, കോണ്‍ഗ്രസ് നേതാക്കളായ ബാലസാഹബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്. വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും.

എന്‍സിപി നേതാവ് ശരത് പവാര്‍, അജിത് പവാര്‍, ഡിഎംകെ നേതാവ് എംകെ സറ്റാലിൻ, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വ്യവസായി മുകേശ് അംബാനി, ശിവ സനേ നേതാവ് ആദിത്യ താക്കറെ തുടങ്ങി നേതാക്കളുടെ നീണ്ട നിര ചടങ്ങില്‍ പങ്കെടുത്തു.
 

Latest News