വിമാനത്തില്‍ സിഗരറ്റ് വലിച്ചു; റിയാദ്‌ പ്രവാസി കരിപ്പൂരില്‍ പിടിയില്‍

കൊണ്ടോട്ടി- റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ശുചിമുറിയിൽ കയറി പുകവലിച്ച യുവാവ് പിടിയിലായി. കണ്ണൂർ കൊളപ്പള്ളി മാവടിച്ചാൽ മുഹമ്മദ് ഷുഹൈബ് (24) എന്ന യാത്രക്കാരനാണ് പിടിയിലായത്. 

റിയാദിൽ നിന്ന് കരിപ്പൂരിലേക്കുളള നാസ് എയർവെയ്‌സ് വിമാനത്തിൽ യാത്ര ചെയ്യവെയാണ് ഇയാൾ ശുചിമുറിയിൽ കയറി പുകവലിച്ചത്. വിമാനത്തിൽ പുകയിലയുടെ ഗന്ധം പരന്നതോടെ വിമാന ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇയാളെ ശുചിമുറിയിൽ കണ്ടെത്തിയത്.

ഇയാളിൽ നിന്ന് സിഗരറ്റും ലൈറ്ററും കണ്ടെടുത്തു. വിമാനത്തിൽ സിഗരറ്റ്, ലൈറ്റർ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. സിഗരറ്റ് ഒളിപ്പിച്ചതിനും അപകടകരമായ രീതിയിൽ പെരുമാറിയതിനുമാണ് വിമാന കമ്പനി ഇയാൾക്കെതിരെ കരിപ്പൂർ പോലീസിൽ പരാതി നൽകിയത്.
 

Latest News