ട്വിറ്ററില്‍ ഒരു പ്രൊഫൈലുണ്ടാക്കി അതിലേക്കു തിരിഞ്ഞു നോക്കാത്തവരെ ഇനി വേണ്ടെന്ന് ട്വിറ്റര്‍. ആറു മാസത്തിലേറെ കാലം ലോഗിന്‍ ചെയ്യാതെ കിടക്കുന്ന ആളനക്കമില്ലാത്ത അക്കൗണ്ടുകളെല്ലാം പൂട്ടാനാണ് ട്വിറ്ററിന്റെ പ്ലാന്‍. പുതിയ ഇനാക്ടീവ്് അക്കൗണ്ട് പോളിസി പ്രകാരം ഇവ ഡിലീറ്റ് ചെയ്യപ്പെടും. മരിച്ചു പോയ ഉപയോക്താക്കളുടെ അക്കൗണ്ടുകളും ഇതോടെ കണ്മറയും. ഡിസംബര്‍ 11നു മുതലാണ് ഇതു ട്വിറ്റര്‍ നടപ്പിലാക്കി തുടങ്ങുക. അക്കൗണ്ട് തുറന്ന് പിന്നീട് തിരിഞ്ഞു നോക്കാത്ത ഉപയോക്താക്കളെ തിരികെ എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ട്വിറ്ററിന്റെ കണക്കുകൂട്ടല്‍. ട്വിറ്ററിലെ ഡേറ്റ കൂടുതല്‍ കാലികമാക്കാന്‍ ഇതു സഹായിക്കും. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനു മുന്നോടിയായി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കും. ആളനക്കമില്ലാത്തവ പൂട്ടിക്കുമെങ്കിലും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ബോട്ട് അക്കൗണ്ടുകളുടെ കാര്യം എന്താകുമെന്നത് സംബന്ധിച്ച് വ്യക്തതയൊന്നുമില്ല.