വിദേശ കറന്‍സി കടത്തുന്നത് സ്വര്‍ണം കൊണ്ടുവരാന്‍; മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി- നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് പോകാനെത്തിയ മൂന്ന് യാത്രക്കാരില്‍നിന്നായി 53 ലക്ഷം രൂപയുടെ  വിദേശ കറന്‍സി പിടികൂടി.  

എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫി,മലപ്പുറം സ്വദേശി അത്തീഫ്, മലിന്‍ഡോ വിമാനത്തില്‍ ക്വലാലംപൂരിലേയ്ക്ക് പോകാനെത്തിയ ബഷീര്‍ എന്നിവരുടെ പക്കല്‍നിന്നാണ് കറന്‍സി പിടിച്ചത്. മൂന്ന് പേരെയും സി.ഐ.എസ്.എഫ്.ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്.

കൂടുതല്‍ അന്വേണത്തിനായി ഇവരെ കസ്റ്റംസിന് കൈമാറി. കേരളത്തിലേക്ക് അനധികൃതമായി സ്വര്‍ണകടത്തിനായാണ് ഇവര്‍ വിദേശകറന്‍സി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.

 

Latest News