സൗദിയില്‍ പിക്കപ്പുകള്‍ കൂട്ടിയിടിച്ച് പത്തു പേര്‍ക്ക് പരിക്ക്

ഖുന്‍ഫുദക്കു സമീപം സബ്തല്‍ ജാറയില്‍ അപകടത്തില്‍ പെട്ട പിക്കപ്പുകള്‍.

ഖുന്‍ഫുദ - സബ്തല്‍ ജാറയില്‍ രണ്ടു പിക്കപ്പുകള്‍ കൂട്ടിയിടിച്ച് ആറു വിദ്യാര്‍ഥികള്‍ അടക്കം പത്തു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ട പിക്കപ്പുകളില്‍ ഒന്നിന് പിന്നില്‍ മറ്റൊരു കാറും കൂട്ടിയിടിച്ചു.

നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഖുന്‍ഫുദ ആരോഗ്യ വകുപ്പ് വക്താവ് ഹസന്‍ അലി അല്‍ഈസ പറഞ്ഞു.

 

Latest News