മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു; മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ പ്രസ്താവന ഉടന്‍

മുംബൈ- മഹാരാഷ്ട്രയില്‍ ശനിയാഴ്ച അധികാരമേറ്റ ബിജെപി സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു. പ്രതിപക്ഷമായ എന്‍സിപിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവായ അജിത് കുമാര്‍ ബിജെപിക്ക് നല്‍കിയ പിന്തുണ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. എന്‍സിപിയുടെ എംഎല്‍എമാരുടെ കൂടി പിന്തുണ അവകാശപ്പെട്ടാണ് ശനിയാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി രഹസ്യമായി സര്‍ക്കാരുണ്ടാക്കിയത്. അജിത് പവാര്‍ രാജി വച്ചതിനു പിന്നാലെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് വൈകീട്ട് 3.30ന് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഫഡ്‌നാവിസിന്റെ നിലപാട് എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
 

Latest News