Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുഎസില്‍ 19 വയസ്സുള്ള ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ചു കൊന്നു

വാഷിങ്ടണ്‍- ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജയായ 19കാരി വിദ്യാര്‍ത്ഥിനിയെ വാഹനത്തിനുള്ളില്‍ ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്ന് യുഎസിലേക്കു കുടിയേറിയ കൗമാരക്കാരി ഇലിനോയി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. കാമ്പസിലെ വാഹന പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. 26കാരനായ ഡൊനള്‍ഡ് തുര്‍മാനാണ് കൊലയാളി. അറസ്റ്റിലായ ഇയാള്‍ക്കെതിരെ തിങ്കളാഴ്ച കൊലക്കുറ്റം ചുമത്തി. ലൈംഗിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ചോദ്യം ചെയ്യലിനിടെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ശ്വാസംമുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാര്‍പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട വാഹനത്തിലേക്ക് സൂചന ലഭിച്ചത്. ഇവിടെ പരിശോധന നടത്തിയപ്പോള്‍ വാഹനത്തിന്റെ പിന്‍സീറ്റില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനവും കു്ട്ടിയുടെ കുടുംബത്തിന്റേതാണ്. 

യൂണിവേഴ്‌സിറ്റി കാമ്പസിലെ കാമറകളില്‍ പതിഞ്ഞ വിഡിയോ ഫൂട്ടേജുകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ 1.35ന് പെണ്‍കുട്ടിയും പിന്നാലെ പ്രതിയും കാര്‍പാര്‍ക്കിങ് സ്ഥലത്തെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് 2.10ഓടെ പ്രതി മാത്രം അവിടെ നിന്ന് ഇറങ്ങി പോകുന്നതും കണ്ടു. പിന്നീടുള്ള പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പിടികൂടിയത്.
 

Latest News