അജിത് പവാറിനെതിരായ കേസുകള്‍ അവസാനിപ്പിച്ചത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു

മുംബൈ- എന്‍.സി.പിയില്‍നിന്ന് കൂറുമാറിയ അജിത് പവാര്‍ ഉള്‍പ്പെട്ട ഒമ്പത് അഴിമതിക്കേസുകള്‍ അവസാനിപ്പിച്ചതിനെ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് മഹരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിനു പിന്നാലെയാണ് ജലസേചന കുംഭകോണവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകള്‍ റദ്ദാക്കിയത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനകം വിശ്വാസ വോട്ട് തേടണമെന്നും ഭൂരിപക്ഷം തെളിയിക്കുന്നതുവരെ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടയണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

 

Latest News