മഞ്ചേരി- പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ബാങ്ക് മാനേജരുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ പന്തല്ലൂർ കടമ്പോട് തൊക്കാടൻ മുഹമ്മദ് (57) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മൊറയൂരിലുള്ള വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് 2019 ഒക്ടോബർ 22ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.