Sorry, you need to enable JavaScript to visit this website.

മുപ്പത് അടി മുകളില്‍ നിന്ന്  സര്‍ക്കസ് കലാകാരി വീണു 

ലണ്ടന്‍- സാഹസിക പ്രകടനം നടത്തുന്നതിനിടെ മുപ്പത് അടി മുകളില്‍ നിന്ന് വീണ് സര്‍ക്കസ് കലാകാരിക്ക് പരിക്ക്. 35 കാരിയായ ജാക്കി ആംസ്‌ട്രോങിനാണ് അപകടമുണ്ടായത്. അലറി വിളിച്ച കാണികള്‍ക്കിടയിലേയ്ക്കാണ് ജാക്കി ആംസ്‌ട്രോങ് വീണത്. ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടക്കുന്ന വിന്റര്‍ വണ്ടര്‍ലാന്റ് എന്ന ഷോക്കിടെ ഞായറാഴ്ചയായിരുന്നു അപകടം.സാഹസിക പ്രകടനം നടക്കുന്നതിനിടെ ജാക്കിയുടെ കാല് വഴുതി വീഴുകയായിരുന്നു. ജാക്കി പിന്നെ നിലത്തുനിന്ന് എഴുന്നേറ്റില്ലെന്ന് കാണികളിലൊരാള്‍ പറഞ്ഞു. ജാക്കിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവരുടെ ആരോഗ്യനിലയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.'അത് വളരെ ഭീതിപ്പെടുത്തുന്നതായിരുന്നു. ആദ്യം ഞാന്‍ കരുതിയത് അവരുടെ പ്രകടനത്തിന്റെ ഭാഗമായിരിക്കും എന്നാണ്. പക്ഷേ അവര്‍ എഴുന്നേല്‍ക്കാതായതോടെ എന്തോ അപകടമുണ്ടെന്ന് വ്യക്തമായി' ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.പത്തുവര്‍ഷത്തെ അനുഭവ പരിചയമുള്ള സര്‍ക്കസുകാരിയാണ് ആംസ്‌ട്രോങ് എന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Latest News