Sorry, you need to enable JavaScript to visit this website.
Tuesday , September   29, 2020
Tuesday , September   29, 2020

മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ  തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം-മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് പി.പി. റഷീദിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ക്വട്ടേഷന്‍ സംഘമാണ് റഷീദിനെ തട്ടിക്കൊണ്ടുപോയതെന്നും സുഹൃത്തുകള്‍ ആരോപിച്ചു.
റഷീദിന്റെ വാഹനം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് റഷീദിന് നേരത്തെയും ഭീഷണി ഉണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പ് ഒരു സംഘം വീട്ടിലെത്തി റഷീദിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ നിന്ന് ചെക്ക് ഒപ്പിച്ചുവാങ്ങിയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

Latest News