കിരീടാവകാശി റിയാദ് കാർ ഷോ സന്ദർശിച്ചു 

റിയാദ് - കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജനാദ്രിയയിൽ റിയാദ് കാർ ഷോ സന്ദർശിച്ചു.

കാർ ഷോയിലെ ഏതാനും പവിലിയനുകൾ സന്ദർശിച്ച കിരീടാവകാശി പ്രദർശനത്തിലുള്ള കാറുകളും ബൈക്കുകളും വീക്ഷിക്കുകയും ഇവയെ കുറിച്ച വിശദാംശങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു.

റിയാദ് സീസൺ പരിപാടികളുടെ ഭാഗമായ റിയാദ് കാർ ഷോക്ക് ഇന്ന് തിരശ്ശീല വീഴും.
 

Latest News