മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി

ന്യൂദൽഹി- മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ പി.ഡി.പി നേതാവ് അബ്ദുനാസർ മഅ്ദനിക്ക് സുപ്രീം കോടതിയുടെ അനുമതി. ഓഗസ്റ്റ് ഒന്നു മുതൽ 14 വരെ മഅ്ദനിക്ക് കേരളത്തിൽ തങ്ങാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് ഒൻപതിന് തലശേരിയിലാണ് മഅ്ദനിയുടെ മകൻ ഉമർ മുഖ്താറിന്‍റെ വിവാഹം. ഈ കാലയളവിൽ മഅ്ദനിയുടെ സുരക്ഷാചെലവ് അദ്ദേഹം തന്നെ വഹിക്കണമന്നും കോടതി ഉത്തരവിട്ടു. 
നേരത്തെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ കർണാടക കോടതി തള്ളിയിരുന്നു. സുരക്ഷാചെലവ് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ തള്ളിയത്. എന്നാൽ സുരക്ഷാചെലവുകൾ ഏറ്റെടുക്കാമെന്ന് മഅ്ദനിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.

Read Moreആ ജഡ്ജിയുടെ മുഖത്ത് നോക്കി മഅ്ദനി പറഞ്ഞു; താങ്കൾ ഇതിന് കണക്ക് പറയേണ്ടി വരും..

Latest News