Sorry, you need to enable JavaScript to visit this website.

160 എംഎല്‍മാരുടെ പിന്തുണയുണ്ടെന്ന് മഹാസഖ്യം; സര്‍ക്കാരിന് അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്കു കത്തു നല്‍കി

മുംബൈ- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ശിവ സേന, എന്‍സിപി, കോണ്‍ഗ്രസ് മഹാസഖ്യം ഗവര്‍ണര്‍ക്കു കത്തു നല്‍കി. 54 എല്‍എല്‍എമാരുള്ള എന്‍സിപി 51 പേരുടെ പിന്തുണ തെളിയിക്കുന്ന ഒപ്പുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 63 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശിവ സേനയും 44 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. നാലാം കക്ഷിയായ സമാജ് വാദി പാര്‍ട്ടിയും രണ്ട് എംഎല്‍എമാരുടെ പിന്തുണ അറിയിച്ചു. തങ്ങളുടെ 56 എംഎല്‍എമാരെ കൂടാതെ മറ്റു കക്ഷികളില്‍ നിന്നുള്ള ഏഴ് എംഎല്‍എമാരുടെ പിന്തുണ കൂടി ശിവ സേനയ്ക്ക് ലഭിച്ചുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 160 എംഎല്‍എമാരുടെ പിന്തുണയാണ് മഹാ സഖ്യം അവകാശപ്പെടുന്നത്. 

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി ശനിയാഴ്ച പുലര്‍ച്ചെ ബിജെപി പുതിയ സര്‍ക്കാരുണ്ടാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ മഹാസഖ്യം അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്‍സിപിയുടെ 54 എംഎല്‍എമാര്‍ ഉള്‍പ്പെടെ 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
 

Latest News