Sorry, you need to enable JavaScript to visit this website.

കിരീടാവകാശിക്ക് എഡി റാമയുടെ ചിത്ര സമ്മാനം

അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്റെ പെയിന്റിംഗ് സമാഹാരം സമ്മാനമായി നൽകിയപ്പോൾ

റിയാദ്- അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് തന്റെ പെയിന്റിംഗ് സമാഹാരം സമ്മാനിച്ചു. ദരിയയിൽ  ഫോർമുല ഇ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെയാണ് കലാകാരൻ കൂടിയായ അദ്ദേഹം ചിത്രസമാഹാരം കിരീടാവകാശിക്ക് സമ്മാനിച്ചത്. സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ചിത്രം ഉയർത്തിപ്പിടിച്ചിരിക്കുന്ന കിരീടാവകാശിയുടെ ഫോട്ടോ പുറത്തുവിട്ടത്. ലേഖനങ്ങളും ചിത്രങ്ങളുമടക്കം 700 ഓളം പേജുള്ളതാണ് റാമയുടെ ഈ പെയിന്റിംഗ്.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഡി റാമ റിയാദിലെത്തിയത്. ടൂറിസം, അടിസ്ഥാന വികസനം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിൽ നിക്ഷേപങ്ങൾ സംബന്ധിച്ച് സൗദി അറേബ്യയും അൽബേനിയയും തമ്മിലുള്ള ചർച്ചകളുടെ ഭാഗമായാണ് അദ്ദേഹം റിയാദിലെത്തിയത്.
 

Latest News