നിദ ഫാത്തിമക്ക് പുറമെ, കീർത്തിക്കും കീർത്തനക്കും വീടുമായി മുസ്‌ലിം ലീഗ്

കൽപ്പറ്റ- ബത്തേരി സർവജന സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ മൂന്ന് സഹപാഠികൾക്ക് മുസ്‌ലിം ലീഗ് വീട് നിർമ്മിക്കുന്നു. നിദ ഫാത്തിമക്ക് മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാർഥി വിഭാഗമായ എം.എസ്.എഫ് ഹരിതയാണ് വീട് നിർമ്മിക്കുക. കീർത്തി, കീർത്തന എന്നീ സഹപാഠികൾക്ക് മുസ്‌ലിം ലീഗും വീട് നിർമ്മിക്കും. ഇന്ന് കീർത്തിയുടെയും കീർത്തനയുടെയും വീട് സന്ദർശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന നേതാവ് എം.സി മായിൻ ഹാജിയുടെ സാന്നിധ്യത്തിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറാണ് വീട് നിർമ്മിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. നേരത്തെ നിദ ഫാത്തിമക്കുള്ള വീട് നിർമ്മിക്കുമെന്ന് ഹരിത സംസ്ഥാന ഭാരവാഹികൾ അറിയിച്ചിരുന്നു.
 

Latest News