ലഖ്‌നൗ- ആറു വയസ്സുകാരിയെ സ്‌കൂള്‍ ശൗചാലയത്തില്‍വെച്ച് പീഡിപ്പിച്ച അകന്ന ബന്ധുവായ അധ്യാപകന്‍ പിടിയില്‍. തീന്‍വാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്വകാര്യ വിദ്യാലയത്തിലാണ് സംഭവം.
ക്ലാസ് കഴിഞ്ഞതിനുശേഷവും സ്‌കൂളില്‍ തുടരാന്‍ പൊണ്‍കുട്ടിയോടും സഹോദരനോടും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സഹോദരനെ അടുത്ത കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ടോയ്‌ലെറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തിരിച്ചെത്തിയ സഹോദരന്‍ കുട്ടിയുടെ നിലവിളികേട്ട് ടോയ്‌ലെറ്റിന്റെ ഡോര്‍ തുറന്നപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് മെഡിക്കല്‍ പരിശോധന നടത്തി.






