Sorry, you need to enable JavaScript to visit this website.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായില്ല;  സേന പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുംബൈ- ശിവസേന പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി റിപ്പോര്‍ട്ട്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാത്തതിലുള്ള വിഷമമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച വൈകിട്ട് മുംബൈയിലെ മനോര ചൗക്കിലായിരുന്നു സംഭവം.മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകനായ രമേഷ് ബാലു ജാദവാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. മുംബൈയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയുള്ള ഉമരി ഗ്രാമവാസിയാണു രമേഷ്. ജോലിയുടെ ഭാഗമായാണ് ഇയാള്‍ മുംബൈയിലെത്തിയത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാളെന്നു സുഹൃത്തുക്കള്‍ പറയുന്നു.ഇന്നലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തുടര്‍ന്ന് ഇയാള്‍ മദ്യപിച്ചെത്തി കൈത്തണ്ട ബ്ലെയ്ഡ് കൊണ്ടു മുറിക്കുകയായിരുന്നു. ട്രാഫിക് പൊലീസുകാരന്റെ ശ്രദ്ധയില്‍ പെട്ടതിനാലാണ്  ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടയായത്. ഇയാളുടെ കൈയ്യില്‍ നിന്നും ബ്ലൈഡ് പിടിച്ച് വാങ്ങി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.രക്തം വാര്‍ന്നുപോയിട്ടുള്ളതിനാല്‍ രമേഷ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും അതിന്റെ സ്വാധീനത്താല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്നും ദിഗ്ര പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Latest News