പീഡനക്കേസ് പ്രതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്- അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നമ്പിയത്താംകുണ്ട് സ്വദേശി എലാംപറമ്പത്ത് റഫീഖിനെയാണ് അറസ്റ്റ് ചെയ്തത്. 
പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചതിന് വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അമ്മയടക്കം അഞ്ചുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിന്നീട് അമ്മയേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കൊണ്ടുവരാന്‍ പോലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
വളയം പോലീസ് സ്‌റ്റേഷന് പുറമെ കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലും ഇതേ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊണ്ടോട്ടി പോലീസ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

Latest News