Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിദ ഫാത്തിമക്ക് മുസ്ലിം ലീഗിന്റെ വിദ്യാർഥിനി സംഘടനയായ ഹരിത വീടൊരുക്കുന്നു

സുൽത്താൻ ബത്തേരി- പാമ്പു കടിയേറ്റ് വിദ്യാർഥിനി മരിച്ച ബത്തേരി സർവജന സ്‌കൂളിലെ ഷഹനയുടെ സഹപാഠി നിദ ഫാത്തിമക്ക് മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർഥി സംഘടനയായ ഹരിത വീടൊരുക്കുന്നു. ഷഹലയുടെ നീതിക്കായി പോരാടുന്ന നിദ ഫാത്തിമക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹലക്ക് നീതി ലഭിക്കാൻ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂർവം അറിയിക്കുന്നുവെന്നും മുഫീദ തെസ്‌നി വ്യക്തമാക്കി. സർവ്വജന സ്‌കൂളിലെ കീർത്തന കെ,നിദ ഫാത്തിമ,വിസ്മയ,ശഹദിയ്യ ശരീഫ്,ഫാത്തിമ ഷഹ്മി,കീർത്തി എന്നീ വിദ്യാർത്ഥിനികളെ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ ആദരിക്കുമെന്നും ഇവർ അറിയിച്ചു.
 

Latest News