മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷി അന്തരിച്ചു

ഭോപാൽ- മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കൈലാഷ് ജോഷി അന്തരിച്ചു. 90 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഇന്ന് രാവിലെ ബൻസാലിലെ ആശുപത്രിയിലായിരുന്നു മരണം. മുൻ മന്ത്രി ദീപക് ജോഷിയടക്കം മൂന്ന് മക്കളുണ്ട്. ഭാര്യ ഏതാനും മാസം മുമ്പാണ് മരിച്ചത്. 1929 ജൂലൈ 14ന് ജനിച്ച കൈലാഷ് ജോഷി 1977-78 കാലത്താണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സേവനം ചെയ്തത്. എട്ടുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ജോഷി രാജ്യസഭയിലും ലോക്‌സഭയിലും പ്രതിനിധിയായിട്ടുണ്ട്.
 

Latest News