342 യാത്രക്കാരുമായി പുറപ്പെട്ട  വിമാനത്തിന് ആകാശത്ത് തീപിടിച്ചു 

ലോസ് ഏഞ്ചല്‍സ്- ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഫിലിപ്പൈന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിന്റെ എന്‍ജിന് ടേക്ക് ഓഫിന് ശേഷം ആകാശത്ത് വച്ച് തീപിടിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടനെ വിമാനം ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. തീപിടിത്തം യാത്രക്കാരാണ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഫിലിപ്പൈന്‍സിന്റേതാണ് വിമാനം. വലത്തേ എന്‍ജിനാണ് തീപിടിച്ചത്. വിമാനത്തിന് തീപിടിക്കുമ്പോള്‍ 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്തതിന് ശേഷം പെട്ടെന്ന് അപകടം കണ്ടെത്തിയതിനാല്‍ ദുരന്തം ഒഴിവായെന്നും അധികൃതര്‍ അറിയിച്ചു.

Latest News