ഫോട്ടോകള്‍ ചോരുമെന്ന് ഭയമുണ്ടെങ്കില്‍ വാട്‌സാപ്പ് ഒഴിവാക്കുക; പറയുന്നത് ടെലഗ്രാം സ്ഥാപകന്‍

ന്യൂദല്‍ഹി-സ്മാര്‍ട്ട് ഫോണിലെ ഫോട്ടോകളും മെസേജുകളും ചോര്‍ത്തപ്പെടാതിരിക്കണമെങ്കില്‍ ഇപ്പോള്‍തന്നെ ഫോണില്‍നിന്ന് വാട്‌സാപ്പ് ഒഴിവാക്കണമെന്ന ആഹ്വാനവുമായി ടെലഗ്രാം ആപ്പ് സ്ഥാപകന്‍ പാറല്‍ ഡുറോവ്. തങ്ങള്‍ നിരീക്ഷിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ മറ്റൊരു വഴിയില്ലെന്ന് ടെലഗ്രാമില്‍ 3,35,000 ഫോളോവേഴ്‌സുള്ള അദ്ദേഹം സ്വന്തം ചാനലില്‍ കുറിച്ചു. സ്മാര്‍ട്ട് ഫോണിലെ ഫോട്ടോകളടക്കം വ്ടാസാപ്പ് വഴി ചോര്‍ത്തുന്നുവെന്ന വിവാദങ്ങള്‍ക്കിടയിലാണ് ടെലഗ്രാം സ്ഥാപകന്റെ ആഹ്വാനം. വാട്‌സാപ്പിന് ആഗോള വ്യാപകമായി 106 കോടി ഉപയോക്താക്കളുള്ളപ്പോള്‍ ടെലഗ്രാമിന് 20 കോടി ഉപയോക്താക്കള്‍ മാത്രമാണുള്ളത്. ചെറിയ ആപ്പായ ടെലഗ്രാമില്‍ ഇതുവരെ വാട്‌സാപ്പില്‍ സംഭവിച്ചതുപോലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചിട്ടില്ല. ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പില്‍ സംഭവിച്ച സുരക്ഷാ വീഴ്ചകളും വിവാദങ്ങളും എതിരാളിക്കെതിരായ ആയുധമാക്കി മാറ്റുകായണ് പാറല്‍  ഡുറോവ്.
രണ്ടാമത്തെ സുരക്ഷാ വീഴ്ചയും പുറംലോകം അറിഞ്ഞതോടെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് വാട്‌സാപ്പ് ഈയിടെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.
വാട്‌സാപ്പ് വാങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ നിരീക്ഷണ പദ്ധതികളുടെ ബാഗമായിരുന്നു ഫേസ് ബുക്ക്. വാട്‌സാപ്പ് ഫേസ് ബുക്ക് വാങ്ങിയതിന് ശേഷം അതിന്റെ പ്രൈവസി പോളിസികളില്‍ മാറ്റം വരുത്തുകയുമുണ്ടായി. ഉപയോക്താക്കളുടെ പ്രൈവസിയും വിറ്റു എന്ന കാര്യം വാട്‌സാപ്പ് സ്ഥാപകന്‍ വില്‍പനയുടെ സമയത്ത് വ്യക്തമാക്കിയിരുന്നു.
സ്വകാര്യതയുടെ കാര്യത്തില്‍ വലിയ ആശങ്കകള്‍ വാട്‌സാപ്പ്  ഉപയോക്താക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.  
 

 

Latest News