കാളയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് മറിഞ്ഞ് പന്ത്രണ്ടു പേർ മരിച്ചു

ജയ്പുർ- കാളയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ മിനി ബസ് മറിഞ്ഞ് പന്ത്രണ്ടു പേർ മരിച്ചു. മരിച്ചവരിൽ ആറു സ്ത്രീകളും ഉൾപ്പെടും. പരിക്കേറ്റ പത്തുപേരിൽ നാലുപേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ ലത്തൂരിൽനിന്ന് ഹരിയാനയിലെ ഹിസാറിലേക്ക് പോകുകയായിരുന്നു ബസ്. റോഡ് മുറിച്ചുകടക്കുന്ന കാളയെ കണ്ട ഉടൻ ഡ്രൈവർ ബസ് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതേ തുടർന്ന് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. 

Latest News