Sorry, you need to enable JavaScript to visit this website.

ഫാത്തിമ ലത്തീഫിന്റെ മരണം; സി.ബി.ഐ വേണ്ടെന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ- മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്‌നാട് സർക്കാർ. ഫാത്തിമയുടേത് ഉൾപ്പെടെ ഒരു വർഷത്തിനിടെ ഐ.ഐ.ടിയിൽ നടന്ന മുഴുവൻ ആത്മഹത്യകളും സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സെൻട്രൽ ക്രൈംബ്രാഞ്ച് ഇപ്പോൾ സംഭവം അന്വേഷിക്കുന്നുണ്ടെന്നും മറ്റൊരു ഏജൻസി അന്വേഷിക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹരജിയിൽ വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു. 
അതിനിടെ, ഫാത്തിമാ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫും ചെന്നൈ ഹൈക്കാടതിയെ ഉടൻ സമീപിക്കും.  മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുന്നതിനും കോട്ടൂർപുര പോലിസ് കൊല്ലം മേയറെയൂം  തന്റെ മകൾ ഐഷയേയും അവഹേളിച്ചതിനും മദ്രാസ് ഐ.ഐ.ടിയിൽ തുടരുന്ന വിദ്യാർഥി ആത്മഹത്യയെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടാണ് ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കാടതിയെ സമീപിക്കുന്നത്. ചെന്നൈ െ്രെകംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നു. ലോകത്തിലെ വിപ്ലവ ചരിത്രത്തകുറിച്ച് അഗാധമായി പഠിക്കുന്ന ബുദ്ധിമതിയായ തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട അധ്യാപകരെകുറിച്ച് അന്വേഷണം നടത്താൻ മദ്രാസ് ഐ.ഐ.ടി മാനേജ്‌മെന്റ് തയാറാകാത്തതിൽ ദുരൂഹതയുണ്ട്. തന്റെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും അബ്ദുൽ ലത്തീഫ് മുന്നറിയിപ്പു നൽകി.
ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നടമാടുന്ന വിവേചനം അവസാനിപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പരിശ്രമം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ. ഈ വിവേചനത്തിന്റെ ഒടുവിലത്തെ ഇരയാണ് ഫാത്തിമ ലത്തീഫ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഫാത്തിമ ലത്തീഫിന്റെ വസതിയിലെത്തി പിതാവ് അബ്ദുൽ ലത്തീഫിനെ കണ്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാത്തിമയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഫാത്തിമയുടെ വീട് സന്ദർശിച്ച സി.പി.എം പി.ബി അംഗം എം.എ.ബേബി ആവശ്യപ്പെട്ടു. ചെന്നൈയിൽ നടക്കുന്ന ജസ്റ്റിസ് ഫോർ ഫാത്തിമ സമരസമിതിയിൽ സി.പി.എം പ്രവർത്തകരും പങ്കാളികളാണ്. സമരം ശക്തമാക്കാൻ സി.പി.എം തമിഴ്‌നാട് ഘടകത്തിനു നിർദ്ദേശം നൽകുമെന്നും എം.എ ബേബി പറഞ്ഞു.
 

Latest News