എന്‍സിപിയുടെ സഭാകക്ഷി നേതാവ് പദവിയില്‍ നിന്ന് അജിത് പവാറിനെ നീക്കി

മുംബൈ- മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന എന്‍സിപി നേതാവ് അജിത് പവാറിനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് പദവിയില്‍ നിന്ന് നീക്കം ചെയ്തു. പാര്‍ട്ടി അറിയാതെ ബിജെപിക്ക് പിന്തുണ നല്‍കുകയും വ്യക്തിപരമായി തീരുമാനമെടുത്ത് പിന്നണി നീക്കം നടത്തുകയും ചെയ്തതിനാണ് നടപടി. 35 എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് രേഖാ മൂലം അറിയിച്ചാണ് അജിത് ബിജെപിയെ പിന്തുണച്ചത്. ഈ നീക്കം എന്‍സിപിയെ  കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
 

Latest News