ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച മരക്കഷണം തെറിച്ച് തലയില്‍ കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു

മാവേലിക്കര- സ്‌കൂള്‍ മുറ്റത്ത് ക്രിക്കറ്റ് കളിക്കിടെ ബാറ്റായി ഉപയോഗിച്ച തടിക്കഷണം കയ്യില്‍ നിന്ന് തെറിച്ചു തലയില്‍ പതിച്ച വിദ്യാര്‍ത്ഥി മരിച്ചു. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീത് ആണ് മരിച്ചത്. ഉച്ചഭക്ഷണ ശേഷം കൈ കഴുകാന്‍ പോകുന്നതിനിടെയാണ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മറ്റൊരു കുട്ടിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചു പോയത്. ഇത് നവനീതിന്റെ തലയ്ക്കു പിന്നില്‍ പതിക്കുകയായിരുന്നു. അധ്യാപകര്‍ ചേര്‍ന്ന് ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Latest News