Sorry, you need to enable JavaScript to visit this website.

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം: പ്രിന്‍സിപ്പാളിനും ഹെഡ്മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍, പിടിഎ പിരിച്ചുവിട്ടു

കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരിയില്‍ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അനാസ്ഥ കാട്ടിയതിന് പ്രിന്‍സിപ്പല്‍ കരുണാകരനേയും ഹെഡ്മാസ്റ്റര്‍ മോഹന്‍ കുമാറിനേയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. അധ്യാപക രക്ഷാകര്‍തൃ സമിതിയായ പിടിഎ പിരിട്ടുവിടുകയും ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടി എടുത്തത്. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനേയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറേയും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

വീഴ്ച വരുത്തിയ അധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രതിഷേധ സമരം ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കലക്ട്രേറ്റിലേക്ക് ഇരച്ചു കയറി.
 

Latest News