സൗദിയില്‍ അടുത്ത വര്‍ഷം ശരാശരി നാലര ശതമാനം ശമ്പള വര്‍ധനയെന്ന് സര്‍വേ

റിയാദ്- സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം വേതനത്തില്‍ ശരാശരി 4.5 ശതമാനം വര്‍ധനയുണ്ടാകുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി മെര്‍സര്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേ വ്യക്തമാക്കുന്നു.

ഹൈടെക് ഇന്‍ഡസ്ട്രികളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധന പ്രതീക്ഷിക്കുന്നത്. ഊര്‍ജ രംഗത്ത് അടുത്ത വര്‍ഷം 3.5 ശതമാനം ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വര്‍ധന.

സൗദി തൊഴിലുടമകളില്‍ വലിയൊരു വിഭാഗം ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത് പ്രോത്സാഹ ജനകമായ കാര്യമാണെന്ന് മെര്‍സറിലെ കരിയര്‍ പ്രോഡക്ടസ് മേധാവ് ബാസം സമാറ പറയുന്നു.

സമ്പദ്ഘടന ശക്തമാകുന്നതിന്റേയും ശുഭാപ്തിയുടേയും തെളിവാണ് ശമ്പള വര്‍ധന. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുന്നത് സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും. ആഭ്യന്തരോല്‍പാന വളര്‍ച്ച അടുത്ത വര്‍ഷം സ്ഥിരതോടെ മുന്നേറും.

472 കമ്പനികളില്‍നിന്ന് പ്രതികരണമെടുത്താണ് മെര്‍സര്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. റിക്രൂട്ട്‌മെന്റ് രംഗത്തും ശുഭപ്രതീക്ഷ സമ്മാനിക്കുന്നതാണ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 52 ശതമാനവും പുതിയ റിക്രൂട്ട്‌മെന്റ് നടത്താന്‍ ഒരുങ്ങുകയാണ്.

 

Latest News