ഗുവാഹത്തി ഐഐടിയില്‍ ജാപനീസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഗുവാഹത്തി- മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ തിരികൊളുത്തിയ വിവാദം കെട്ടടങ്ങും മുമ്പ് ജപാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഗുവാഹത്തി ഐഐടിയില്‍ ആത്മഹത്യ ചെയ്തു. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതി പ്രകാരം മൂന്ന് മാസത്തെ പഠനത്തിന് വന്ന ജപാനിലെ ഗിഫു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് ഗുവാഹത്തിയില്‍ ജീവനൊടുക്കിയത്. കോഴ്‌സ് പൂര്‍ത്തിയാക്കി നവംബര്‍ 30ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഈ വിദ്യാര്‍ത്ഥി. വ്യാഴാഴ്ച വൈകീട്ടാണ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂറി തുറക്കാത്തിനെ തുടര്‍ന്ന് കൂട്ടുകാര്‍ ഏറെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍പൊളിച്ച് അകത്ത് കയറിപ്പോഴാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടി അധികൃതര്‍ ഉടന്‍ വിദേശകാര്യ മന്ത്രാലയത്തെ വിവരമറിയിച്ചു. അതുവഴി ജപാനിലെ കുടുംബത്തേയും വിവരമറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.
 

Latest News