ഷെഹ്‌ല ഷെറിന്റെ മരണം: വെള്ളിയാഴ്ച ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്

സുല്‍ത്താന്‍ ബത്തേരി- ക്ലാസ് മുറിയില്‍ ഷെഹ്‌ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെയും ആശുപത്രി ജീവനക്കാരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ആഹ്വാനം ചെയ്തു. പാമ്പുകടിയേറ്റ വിവരം കുട്ടി അധ്യാപകരോട് പറഞ്ഞിട്ടും തക്ക സമയത്ത് പ്രാഥമിക ചികിത്സ നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ അവര്‍ തയാറായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വായാടിത്തം അവസാനിപ്പിച്ച് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.

 

Latest News