Sorry, you need to enable JavaScript to visit this website.

സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ്:  എ ഡിവിഷൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ജിദ്ദ - സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് എ ഡിവിഷൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ടൂർണമെന്റിലെ ആദ്യ എ ഡിവിഷൻ മത്സരത്തിൽ 8.15 നു  ഏഷ്യൻ ടൈം ഫ്രണ്ട്‌സ് ക്ലബ് ജിദ്ദ എ ബി സി ട്രേഡേഴ്‌സ് ആന്റ് അലൂമിനിയം സെന്റർ ടൗൺ ടീം സ്‌ട്രൈക്കേഴ്‌സിനെ നേരിടും. കേരള യൂനിവേഴ്‌സിറ്റി താരം ഫവാസ്, പ്രഗൽഭരായ റഊഫ്, അനസ്, റഈഫ്  തുടങ്ങിയവർ ടൗൺ ടീമ സ്‌ട്രൈക്കേഴ്‌സിൽ അണിനിരക്കുമ്പോൾ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരങ്ങളായ റാസിഖ്, ജസീൽ, സുധീഷ്, റെനീഷ് എന്നിവരോടൊപ്പം ബോംബെ എഫ്‌സിക്കും തൃശൂർ ജിംഖാനക്കും കളിച്ച ഇസ്ഹാഖ്, ഉസ്മാൻ എന്നിവർ കൂടി ചേർന്ന ശക്തമായ നിരയുമായാണ്  ഫ്രണ്ട്‌സ് ജിദ്ദ  ഇറങ്ങുന്നത്.
 5 മണിക്ക് നടക്കുന്ന ഡി ഡിവിഷൻ മത്സരത്തിൽ നിലവിലെ അണ്ടർ 17  ജേതാക്കളായ സ്‌പോർട്ടിങ് യുനൈറ്റഡ് അവരുടെ തന്നെ ബി ടീമിനെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ നേരിടും. കഴിഞ്ഞ തവണ സെമി ഫൈനലിലായിരുന്നു ഇവർ ഏറ്റുമുട്ടിയത്.  6 മണിക്ക് സി ഡിവിഷനിൽ ബദർ തമാം റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ് സോക്കർ ഫ്രീക്‌സ് സീനിയേഴ്‌സിനെയും 7 മണിക്ക് ബി ഡിവിഷനിൽ മക്ക ബി സി സി  സാം യൂത്ത്  ഇന്ത്യ എഫ്‌സിയെയും നേരിടും. മത്സരങ്ങൾ കാണാൻ സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.

Latest News