അഴിമതി പരമ്പര; നെതന്യാഹുവിന് എതിരെ കുറ്റം ചുമത്തി

ജറൂസലം- അഴിമതിക്കേസുകളുടെ പരമ്പരയില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ ഔപചാരികമായി കുറ്റം ചുമത്തി.  വിശ്വാസ വഞ്ചന, കബളിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങളില്‍ വിചാരണ ചെയ്യാനാണ് അറ്റോര്‍ണി ജനറല്‍ അവിഷായ് മാന്‍ഡല്‍ബ്ലിറ്റ് തീരുമാനിച്ചിരിക്കുന്നത്. താന്‍ വേട്ടയാടപ്പെടുകയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും നെതന്യാഹു പ്രതികരിച്ചു. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നെതന്യാഹു രാജിവെക്കാന്‍ നിര്‍ബന്ധിതനല്ലെങ്കിലും രാജിക്കായുള്ള മുറവിളി ഉയരാം. നെതന്യാഹുവിനെതിരെ കുറ്റം ചുമത്തണോ, വേണ്ടയോ എന്ന കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ തീരുമാനമെടുക്കുമെന്ന് ഇസ്രായില്‍ നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇസ്രായിലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

 

Latest News